2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

പടുവളത്തിനും തോട്ടംഗേറ്റിനും ഇടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ചെറുവത്തൂര്‍: ദേശീയ പാതയില്‍ പിലിക്കോട് തോട്ടം ഗേറ്റിനും പടുവളത്തിനുമിടയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മൂന്നു വാഹനങ്ങളാണ് ഇവിടെ റോഡരികിലെ കുഴിയിലേക്കു വീണത്. ബുധനാഴ്ച വൈകിട്ട് തോട്ടം ഗേറ്റില്‍ ട്രാവലര്‍ ഇടിച്ചു കാര്‍ പാതയോരത്തെ കുഴിയിലേക്കു വീണിരുന്നു.
ഇതിനു പിന്നാലെ അതിനു തൊട്ടടുത്തു കെ.എസ്.ആര്‍.ടി സി ബസും നിയന്ത്രണം വിട്ടു കുഴിയിലേക്കു പോയി. മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണു പാണത്തൂര്‍ കോട്ടയം സൂപ്പര്‍ ഫാസ്റ്റ് അപകടത്തില്‍ പെട്ടത്.  
തോട്ടം ഗേറ്റില്‍ ദേശീയപാതയില്‍ നിന്നുള്ള പടന്ന ഫാം റോഡാണ് അപകടക്കെണിയാകുന്നത്. ഇത്തരത്തിലൊരു റോഡിന്റെ സൂചന പോലും ദേശീയപാതയോരത്തു കാണാനില്ല. കൃത്യമായി സിഗ്നല്‍  ഇടാതെ വാഹനങ്ങള്‍ ഈ റോഡിലേക്കു പ്രവേശിക്കുന്നതാണു പലപ്പോഴും അപകടം വരുത്തി വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അഞ്ചു പേര്‍ക്കു ഈ പ്രദേശങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.