2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ ഉത്തരവ്

അന്നമനട: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും വാര്‍ഡ് മെമ്പറേയും അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ് .
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വഴിയൊരുക്കാന്‍ പരിസരവാസികളുടെ വഴി തടസപ്പെടുത്തി പഞ്ചായത്ത് റോഡ് കൈയേറി നിര്‍മാണം നടത്തിയെന്ന കേസിലാണ് ഉത്തരവ്.
അന്നമനട ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡിലുള്ള ജലസേചന വകുപ്പിന്റെ പമ്പ് ഹൗസില്‍ നിന്നുള്ള മാള ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാല്‍ റോഡിലാണ് കൈയേറ്റം. പ്രശ്‌നത്തില്‍ നൂറോളം പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെയാണ് പരാതിക്കാര്‍ ലോകായുക്തയെ സമീപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.