2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പഞ്ചായത്ത് അംഗം കൂറുമാറി; കുഞ്ഞിനുനേരെ ബി.ജെ.പിക്കാര്‍ വെടിയുതിര്‍ത്തു

 

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച അംഗം മാള്‍ഡ് പഞ്ചായത്ത് ബോര്‍ഡ് രൂപീകരണ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവരുടെ കുഞ്ഞിനു നേരെ ബി.ജെ.പി ആക്രമണം. തലക്കു വെടിയേറ്റ മൂന്നുവയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പുതുല്‍ മണ്ഡല്‍ എന്ന സ്ത്രീയാണ് തൃണമൂലിന് അനുകൂലമായി വോട്ടു ചെയ്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷത്തിന്റെ ഏറ്റവും അവസാനത്തെ സംഭവമാണ് ഇത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ കലാപം ബംഗാളില്‍ ശക്തമാകുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.