2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പഞ്ചായത്ത്‌സെക്രട്ടറിയെ തടഞ്ഞുവച്ചു

കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാല്‍ത്തേരിയിലെ അനധികൃത പന്നിഫാമുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തംഗവും വാര്‍ഡ് വികസന സമിതിയംഗങ്ങളും ചേര്‍ന്ന് പഞ്ചായത്ത്‌സെക്രട്ടറിയെ തടഞ്ഞുവച്ചു. വാര്‍ഡ്  മെമ്പറുടെ പരാതി അവഗണിച്ചാണ് ലൈസന്‍സ് നല്‍കിയതെന്നും ഇത് റദ്ദാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വ്‌ളാവെട്ടി വാര്‍ഡ് മെമ്പര്‍ ചിത്രാ ഉദയന്‍,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വ്‌ളാവെട്ടി ഉദയന്‍, പുരുഷോത്തമന്‍നായര്‍, ശശിധരന്‍ നായര്‍,എ.ഡി.എസ്.അംഗങ്ങളായ ബി. ഓമന, റീനാസാം, ബിന്ദുലേഖ, സുധാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News