2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടു.     ബാങ്കിന്റെ ആഗോള ബിസിനസ് 11 ലക്ഷം കോടി രൂപയ്ക്ക് അടുത്താണുള്ളത്. ഇതേ സമയം ആഭ്യന്തര ബിസിനസ് ആകട്ടെ 10 ലക്ഷം കോടി രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ശതമാനം വാര്‍ഷിികാടിസ്ഥാന വളര്‍ച്ചയാണിതു കാട്ടുന്നത്.  ആഭ്യന്തര നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.2 ശതമാനം വളര്‍ച്ചയോടെ ആറു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ തുടരുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.9 ശതമാനം വളര്‍ച്ചയോടെ 4.30 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു.

മുന്‍ വര്‍ഷം 3.1 ശതമാനം വളര്‍ച്ച മാത്രമായിരുന്നു കൈവരിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ 43.9 ശതമാനം വിഹിതമുള്ള കറണ്ട്, സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്ക് മികച്ച നിലവാരം തുടരാനായിട്ടുണ്ട്. ബാങ്കിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ 224109 ലക്ഷം കോടി രൂപയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.