2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഞ്ചാബിന് കരിംങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിന്റെ ‘ശുക്‌രിയാ’

കോട്ടത്തറ: പ്രളയം തകര്‍ത്ത നാടിന് അതിര്‍ത്തി കടന്നെത്തിയ കരുതലിന്റെ കരങ്ങള്‍.
പഞ്ചാബില്‍ നിന്നെത്തിയ നല്ലമനസ്സുകളുടെ കരുതലിന്റെ സ്‌നേഹം അറിഞ്ഞത് കരിംങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അകാല്‍ പുര്‍ക്കി ഫാജ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് സ്‌കൂള്‍ ഷൂസും നോട്ടു ബുക്കുകളുമായി സ്‌കൂളില്‍ നേരിട്ടെത്തി വിതരണം ചെയ്തത്.
പതിവു പോലെ സാധനങ്ങള്‍ ആരേയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം സംഘടന ഭാരവാഹികളായ അനൂപ് സിങ്, അഡ്വ. ജസ്‌വീന്ദര്‍ സിങ്, സരബ്ജീത് സിങ് കൂടാതെ ഡ്ബ്ല്യു.ടി.ഒ ട്രഷറര്‍ ബാബു വൈദ്യര്‍ തുടങ്ങിയവര്‍ സ്‌കൂളില്‍ നേരിട്ടെത്തി കുട്ടികളെ വിളിച്ച് അടുത്തിരുത്തി അവരുടെ കാലുകളില്‍ ഷൂസ് നേരിട്ട് അണിയാച്ചാണ് മടങ്ങിയത്.
നൂറുകണക്കിന് ഷൂസുകളും നോട്ടുബുക്കുകളുമാണ് ഇവര്‍ വിതരണം ചെയ്തത്.
വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് എല്ലാവിധ നിയമ നടപടികളും പാലിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News