2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പഞ്ചവത്സര ബി.എ ക്രിമിനോളജി കോഴ്‌സ്: അപാകതകള്‍ പരിശോധിക്കാന്‍ സബ്മിഷന്‍ ഉന്നയിച്ചു

എറണാകുളം ഗവ: ലോ കോളജില്‍ പഞ്ചവത്സര ബി.എ ക്രിമിനോളജി എല്‍.എല്‍.ബി ഓണേഴ്‌സ് കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക് എന്‍ റോള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തടസം സംബന്ധിച്ച് നിയമസഭയില്‍ എം.എല്‍.എമാരായ ഹൈബി ഈഡനും എം സ്വരാജും സബ്മിഷന്‍ ഉന്നയിച്ചു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഫിലിയേറ്റഡ് കോഴ്‌സുകളുടെ ലിസ്റ്റില്‍ നിന്നും ഈ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് ഒഴിവാക്കുകയാണുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷ എഴുതി ആഡ്മിഷന്‍ ലഭിച്ച് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ല എന്ന സ്ഥിതി ഗുരുതരമാണെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.
ഗൗരവതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
യു.ജി.സി അംഗീകാരം ഇല്ലാത്തതും ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന സിലബസ് പാലിക്കാതെയുമുള്ള കോഴ്‌സ് എം.ജി യൂണിവേഴ്‌സിറ്റി നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും ഗൗരവമേറിയ വിഷയം സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മറുപടി നല്‍കിയ നിയമമന്ത്രി എ.കെ ബാലന്‍ സഭയെ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.