2018 August 17 Friday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

പച്ച മാങ്ങക്ക് ആവശ്യക്കാരേറെ

കൊല്ലങ്കോട്: പച്ച മാങ്ങക്ക് ഡിമാന്റ് വര്‍ദ്ധിക്കുന്നു. മാങ്ങക്ക് കിലോക്ക് 100 രൂപയാണ് വില. മുതലമടയില്‍ മാങ്ങ വിളവെടുപ്പിന് ഒരുമാസത്തോളം ബാക്കി നില്‍ക്കെ അല്‍പം പാകമായ മാങ്ങകള്‍ക്കാണ് ഉയര്‍ന്ന വില പ്രാദേശിക മാര്‍ക്കറ്റിലുണ്ടായിട്ടുളളത്.

സീസണ്‍ ആരംഭിക്കാത്തതും പത്ത്ശതമാനം മാവിന്‍ തോട്ടങ്ങളില്‍ മാത്രം വിളവെടുപ്പ് ആരംഭിച്ചതുമാണ് മാങ്ങയുടെ വില വര്‍ധിക്കുവാന്‍കാരണമെന്ന് മാവു് കര്‍ഷകര്‍ പറയുന്നു. എതുസമയത്തും ഫലമുണ്ടാകുന്ന മുവാണ്ടനുവരെ 100 രൂപയാണ് മാര്‍ക്കറ്റിലെ വില. പച്ചക്കറിഷോപ്പുകളില്‍ മുതലമടയിലെ മാങ്ങ വില്‍പനക്കെത്തിതുടങ്ങി. അച്ചാറിനാണ് പച്ചമാങ്ങ മുതലമടയില്‍നിന്നും വന്‍തോതില്‍ പ്രാദേശികമായി വിപണനമാകുന്നത്.

ജില്ലയില്‍ എറ്റവും കൂടുതല്‍ മാവിന്‍തോട്ടങ്ങള്‍ ഉള്ള മുതലമട മേഖലയില്‍ സിന്ദൂരം, ബങ്കനപള്ളി എന്നിവക്ക് ഒരു ബോക്‌സിന് 1200-1350 രൂപവരെയാണ് വിലയുള്ളത്. തുടക്കത്തില്‍ പാകമായ മാങ്ങകളെ പരുക്കേല്‍ക്കാതെ പറിച്ചെടുത്ത് ബോക്‌സുകളിലാക്കി ഡല്‍ഹിയിലേക്ക് കയറ്റിവിടുന്നത്.
നിലവില്‍ മുതലമടയില്‍ നാല്‍പതിലധികം മാങ്ങ പായ്ക്കിങ്ങ്‌കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്വദേശികളായ മാങ്ങകര്‍ഷകരും, വ്യാപാരികളും സ്വന്തം നിലക്കുള്ള ബ്രാന്റുകളിലുള്ള ബോക്‌സുകളിലാണ് ഡല്‍ഹി, അഹമദാബാദ് എന്നിവിടങ്ങളിലേക്ക് മാങ്ങ കയറ്റുമതി ആരംഭിച്ചിട്ടുള്ളത്.

ഫെബ്രുവരി അവസാനത്തോടെ വിളവെടുപ്പ് സീസണ്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മാവുകര്‍ഷകരും, കച്ചവടക്കാരുമുള്ളത്.ഉത്തരേന്ത്യയില്‍നിന്നുള്ള പ്രധാന മാര്‍ക്കറ്റുകളായ ഇന്‍ഡോര്‍, അഹമദാബാദ്, ഡല്‍ഹി, സൂറത്ത്, കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ മുതമടയിലെത്തി മാങ്ങകള്‍ നേരിട്ട് നോക്കിയതിനുശേഷമാണ് സ്വന്തം മാര്‍ക്കറ്റുകളിലേക്ക് കയറ്റിവിടുന്നത്. ചില ഉത്തരേന്ത്യന്‍ വ്യാപാരികള്‍ സ്വന്തം ബ്രാന്റുകളിലുള്ള ലേബിളുകള്‍ അച്ചടിച്ച ബോക്‌സുകള്‍ തയ്യാറാക്കി നല്‍കിയാണ് മാങ്ങ പായ്ക്കുചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ മാങ്ങയുടെ ഉല്‍പാദനം കുറയുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.