2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പച്ചക്കറി വികസന പദ്ധതിക്ക് സബ്‌സീഡി

കാലടി: കൃഷി ഭവനില്‍ നിന്ന് പച്ചക്കറി വികസന പദ്ധതിയില്‍പെടുത്തി ജലസേചന ഡീസല്‍ പമ്പ്‌സെറ്റ്, കുറ്റിപമ്പ് മുതലായവ സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. തരിശുനില പച്ചക്കറി കൃഷി, മഴമറകൃഷി, സ്‌കൂള്‍ പച്ചക്കറി കൃഷി എന്നിവക്കും സബ്‌സിഡി നല്‍കും.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാകുന്ന ഈ കേന്ദ്ര പദ്ധതിയില്‍ മോട്ടോര്‍ പമ്പ് സെറ്റ്, ജലസേചനത്തിനുള്ള കുളം, സോളാര്‍ പമ്പ് സെറ്റ്, കുളങ്ങളുടെ പുനരുദ്ധാരണം, കുഴല്‍ കിണര്‍ എന്നിവക്കും പുരയിടങ്ങളില്‍ കരനെല്‍ കൃഷി ചെയ്യുന്നതിനും സബ്‌സിഡി നല്‍കുന്നു.
രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയ കര്‍ഷകര്‍ അവരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൃഷി ഭവനില്‍ എത്തിക്കണമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.