2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പച്ചക്കറി മുതല്‍ മൊബൈല്‍ ഫോണ്‍വരെ അണുവിമുക്തമാക്കാന്‍ ഉപകരണം

 

കൊച്ചി: പച്ചക്കറിയില്‍ തുടങ്ങി മാസ്‌ക്, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് വരെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കര്‍വില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാസ്റ്റര്‍ പ്ലാന്‍ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മേക്കര്‍വില്ലേജിലെ ദേവാദിടെക് ആണ് ലുമോസ് എന്ന ഉപകരണം വികസിപ്പിച്ചത്.
സാര്‍സ്, എച്ച് വണ്‍ എന്‍ വണ്‍, ഫ്‌ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിത വസ്തുക്കളെയും ലുമോസ് അണുവിമുക്തമാക്കും. പൂപ്പല്‍, ബാക്ടീരിയ എന്നിവയെയും നശിപ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കൊച്ചിയിലെ കേന്ദ്രത്തിലാണ് ലുമോസ് ടെസ്റ്റുകള്‍ നടത്തിയത്. ഊര്‍ജഉപഭോഗം ഏറെ കുറയ്ക്കുന്ന ലളിതമായ ഘടനയാണ് ലുമോസിനെ വ്യത്യസ്തമാക്കുന്നതെന്ന് മേക്കര്‍വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. അള്‍ട്രാവയലറ്റ് ജെര്‍മിസൈഡല്‍ ഇറേഡിയേഷന്‍ സാങ്കേതിക വിദ്യയാണ് ഇതിലുപയോഗിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.