2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പക്ഷികളുടെ ദാഹമകറ്റാന്‍ ‘കിളിക്കുടം’

 

കുറ്റിപ്പുറം: കൊടുംവേനലില്‍ പക്ഷികള്‍ക്ക് കുടിവെള്ളമുറപ്പാക്കി KMCT COLLEGE.

വേനല്‍ കനത്തതോടെ കൊക്ക് നനയ്ക്കാന്‍ പോലും വെള്ളമില്ലാതെ വലയുന്ന പക്ഷികള്‍ക്ക് ആശ്വാസമായാണ് കോളെജിലെ ടൂറിസം ക്ലബ് വിദ്യാര്‍ഥികള്‍ ‘കിളിക്കുടം’ പദ്ധതിയുമായി രംഗത്തെത്തിയത്.

ജലദിനാചരണത്തിന്റെ ഭാഗമായി കോളെജ് ക്യാമ്പസ്സിലെ മണ്‍ചട്ടികളില്‍ വെള്ളം നിറച്ച് വയ്ക്കുന്ന പദ്ധതി പ്രിന്‍സിപ്പല്‍ ശംസുദ്ധീന്‍ ഉദ്ഘടനം ചെയ്തു

അസിസ്റ്റന്റ് പ്രൊഫസര്‍ മന്‍സൂര്‍ ,അജാസ് ,ഷീബ എന്നിവര്‍ നേതൃത്വം
നല്‍കി .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.