2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പക്രന്തളം ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കുറ്റ്യാടി: വയനാട്ടിലേക്കുള്ള പക്രന്തളം ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൈസൂരു സ്വദേശിയായ കുമാര്‍ (45)ആണ് മരിച്ചത്. അപകടത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ട ക്ലീനര്‍ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചുരം റോഡിലെ മൂന്നാം വളവില്‍ ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മൈസൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലിഫ്റ്റ് നിര്‍മാണ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി വളവ് തിരിയുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാദാപുരം ഫയര്‍ഫോഴ്‌സും തൊട്ടില്‍പ്പാലം പൊലിസും സംഭവസ്ഥലത്തെത്തി. താഴേക്ക് പതിച്ച ലോറി ചെങ്കുത്തായ പ്രദേശത്ത് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ആറു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ ഏഴ് മണിയോടെ ലോറി വെട്ടി പൊളിച്ചാണ് മരിച്ച കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്.
കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വയനാട്ടിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ച് വിട്ടിരിക്കുകയാണ്. കൂടുതല്‍ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി കടത്തിവിടുന്നുണ്ടെങ്കിലും അപകടസാധ്യത ഇല്ലാതാക്കാന്‍ തകര്‍ന്നു പോയ ദിശാ സൂചികാ ബോര്‍ഡുകളും സംരക്ഷണ ഭിത്തികളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.