2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുമ്പോള്‍

ി.കൃഷ്ണന്‍ ഡി.എം.എല്‍.ടി (മുന്‍ സീനിയര്‍ ലാബ് ടെക്‌നിഷ്യന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്)

 

മാരകമായ പല സാംക്രമിക രോഗങ്ങളും നിര്‍ാര്‍ജനം ചെയ്യപ്പെട്ടു എന്ന കരുതി സമാധാനിച്ചിരിക്കുമ്പോള്‍ ഒളിവില്‍ നിന്നെന്നപോലെ അവ ഒന്നൊന്നായി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണിന്ന്. പുതിയ വൈറസുകളും രോഗാണുക്കളും രംഗപ്രവേശം ചെയ്തുകൊണ്ടേയിരിക്കുന്നു. ശക്തമായ പല ഔഷധങ്ങളോടും പല രോഗാണുക്കളും പ്രതികരിക്കുന്നില്ലെന്നതും ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണ്. രോഗാണുക്കളുടെ കടന്നുകയറ്റത്തില്‍ നിന്നു രോഗിയെ മുക്തമാക്കാനുള്ള കഴിവ് ഔഷധങ്ങള്‍ക്ക് നഷ്ടപ്പെടുന്നതായാണ് കാണുന്നത്്.
ഇതിനുകാരണം പലതാണ്. അതില്‍ പ്രധാനം പ്രകൃതിയോടുള്ള ക്രൂരത, കാലാവസ്ഥ വ്യതിയാനം, ജീവിത ശൈലിയിലുള്ള മാറ്റം, ഭക്ഷണരീതിയിലുള്ള അപാകത, ശുചിത്വമില്ലായ്മ. എല്ലാം ഫാസ്റ്റായിരിക്കണമെന്ന ചിന്ത, ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം, മദ്യം, മയക്കുമരുന്ന് എന്നിവകളോടുള്ള ഭ്രമം തുടങ്ങിയവയാണ്. മണ്ണ്, ജലം, വായു (അന്തരീക്ഷ മലിനീകരണം) എന്നിവയിലെല്ലാം തന്നെ മരണത്തിന് ഹേതുവായ മാരകമായ രാസപദാര്‍ത്ഥങ്ങള്‍, കീടനാശിനി, ആന്റിബയോട്ടിക്കുകള്‍ എന്നിവ കലര്‍ത്തിവിടുന്ന അവസ്ഥയാണിന്നുള്ളത്. നാം കഴിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ വിഷലിപ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എളുപ്പം വളര്‍ന്ന് വലുതാവാന്‍ പക്ഷിമൃഗാദികളില്‍ ഹോര്‍മോണും ആന്റിബയോട്ടിക്കുകളും കുത്തിവയ്ക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. പണ്ട് മായമില്ലാത്ത രണ്ടു വസ്തുക്കള്‍ ഇളനീരും കോഴിമുട്ടയുമാണെന്ന് വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നതും അസ്ഥാനത്താണ്.
പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരാനുള്ള കാരണങ്ങളില്‍ സ്വയം ചികിത്സ, അമിതമായ വേദനസംഹാരി വിഴുങ്ങല്‍ തുടങ്ങിയവയും പെടുന്നു. യഥാസമയം പ്രതിരോധ കുത്തിവയ്പിന് വശംവദരാകാതിരിക്കുക, സാമ്പത്തിക ലാഭം, മിനക്കെടാനുള്ള വിമുഖത, ഒരിക്കല്‍ ഒരസുഖത്തിന് ഒരു ഭിഷഗ്വരന്‍ എഴുതിനല്‍കിയ മരുന്ന് അതേ ശീട്ട് ഉപയോഗിച്ച് തന്നിഷ്ടപ്രകാരം ദീര്‍ഘനാള്‍ വീണ്ടും ആവര്‍ത്തിക്കുക എന്നിവയുമുണ്ട്.
നിര്‍മാര്‍ജനം ചെയ്തു എന്ന് കരുതിയിരുന്ന ഡിഫ്തീരിയ ഇഛഞഥചഋആഅഇഠഋഞകഡങ ഉകജഒഠഒഋഞകഅ അഥവാ തൊണ്ടമുള്ള് എന്ന രോഗം പടര്‍ന്നുപിടിക്കുന്നത് ഇന്ന് കാണുന്നുണ്ടല്ലോ. മൃദുല ചര്‍മമുള്ള തൊണ്ടയ്ക്കും ശാസനാളത്തിലും ഉണ്ടാകുന്ന നീര്‍ക്കെട്ട് കൊച്ചുകുട്ടികളില്‍ (ഏതാണ്ട് 11 വയസിനു താഴെയുള്ള കുട്ടികളില്‍) ആണ് മുന്‍കാലങ്ങളില്‍ കണ്ടുവന്നിരുന്നത്. തിരിച്ചുവരവില്‍ 60-65 വയസുള്ളവരെ വരെ പിടികൂടുന്നതായി കാണുന്നു. ശ്വാസനാളത്തില്‍ വെളുത്ത നിറത്തിലുള്ള ഒരു പാട പോലുള്ള ചര്‍മം വന്നടയുന്നതാണ് അസുഖം. ചിലപ്പോള്‍ രക്തവര്‍ണത്തിലുള്ള വീക്കവും കണ്ടേക്കാം. കലശലായ പനിയും തൊണ്ടവേദനയും ഭക്ഷ്യപദാര്‍ത്ഥങ്ങളും വെള്ളവും ഇറക്കാനുള്ള ബുദ്ധിമുട്ടുമാണ് ആരംഭം. ശ്വാസതടസം കാരണം ഒരു ശ്വാസം മുട്ട് രോഗമായാണ് ആദ്യകാലങ്ങളില്‍ ഇതിനെ കരുതിപ്പോന്നിരുന്നത്. ഉടനെ യഥാര്‍ത്ഥ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിക്ക് മരണം സംഭവിക്കാം. ക്രമേണ ഞരമ്പിനും ഹൃദയത്തിനും ക്ഷതം സംഭവിച്ചേക്കാം. മൂക്കിനകത്തെ നേരിയ ചര്‍മത്തിലും (ചഅടഅഘ ഉകജഒഠഒഋഞകഅ) തൊലിപ്പുറത്ത് കാണുന്ന ചില വൃണങ്ങളിലും ഇതിന്റെ അണുക്കളെ കണ്ടുവരാറുണ്ട്. രോഗം ഭേദമാകാന്‍ സമയമെടുക്കും. കൊച്ചുകുട്ടികളില്‍ അതിവേഗം പടരും. സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ചൈനീസ് അക്ഷരം പോലെ വിഭിന്ന ആകൃതിയില്‍ കാണാവുന്ന ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. ഇതിനോട് നേരിയ സാമ്യത തോന്നിക്കുന്ന മറ്റൊരു രോഗാണുവാണ് ഉകജഒഠഒഠഒഋഞഛകഉട കണ്ണിലെ പീളയിലും സ്ത്രീകളുടെ മൂത്രത്തിലും കണ്ടുവരാറുണ്ട്. ഡിഫ്തീരിയ വിഷം വമിക്കുന്ന ഒന്നാണിത്.

 

പകര്‍ച്ചവ്യാധികള്‍

പകര്‍ച്ചവ്യാധികളില്‍പ്പെട്ടവയാണ് വസൂരി, ചിക്കന്‍ പോക്‌സ്, വയറുകടി, അമീബിക് വയറുകടി, അഞ്ചാംപനി, ജര്‍മന്‍ മീസില്‍സ്, മുണ്ടിനീര്, സന്നിപാതജ്വരം, ക്ഷയം, കുഷ്ഠം, വില്ലന്‍ചുമ (കൊക്കക്കുര) ചൊറി തുടങ്ങിയവ. രോഗം പകരുന്നത് ജലം, വായു, അന്തരീക്ഷ മലിനീകരണം, ആഹാരപദാര്‍ത്ഥങ്ങള്‍, ശാരീരികബന്ധം ഇവയില്‍ നിന്നെല്ലാമാണ്. മനുഷ്യ ശരീരത്തിലേക്ക് രോഗാണുക്കളും വൈറസുകളും ഫംഗസുകളും രോഗപ്രവേശം ചെയ്യുകയാണ്. രോഗാണുക്കള്‍ ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് കുട്ടികളേയും സ്ത്രീകളെയുമാണ്. മൃദുലചര്‍മം, പ്രതിരോധ ശേഷിക്കുറവ് എന്നിവയായിരിക്കാം ഇതിനുകാരണം. മറ്റൊന്ന് ശൈശവദശയില്‍ യഥാസമയം മുലയൂട്ടാതെ കൃത്രിമ ഭക്ഷ്യപാനീയങ്ങള്‍ കൊടുത്ത് വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍, കൊതുക്, ചെള്ള്, വൃത്തിഹീനമായ ചുറ്റുപാടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികളിലെ രോമം, തൂവല്‍ എന്നിവയും രോഗം പരത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.