2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നൗഷാദ് ബാഖവി ഇന്ന് മമ്പറത്ത്

കൂത്തുപറമ്പ്: മമ്പറം മേഖല സുന്നി മഹല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറമ്പായി ജുമാ മസ്ജിദിനു സമീപം നിര്‍മ്മിക്കുന്ന ഫിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് മമ്പറം ടൗണില്‍ ഇന്ന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് മതപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും. രാത്രി ഏഴിന് മമ്പറം എജുക്കേഷനല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം  സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോളജിന് സ്ഥലം സംഭാവന ചെയ്ത റിട്ട. ഹൈക്കോടതി ജഡ്ജ് പി.എ.മുഹമ്മദ്, പി.എ.മാമു ഖത്തര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, കെ.കെ രാജീവന്‍, മമ്പറം മാധവന്‍, മമ്പറം ദിവാകരന്‍, കെ.പി ഉസ്മാന്‍ ഹാജി, പാലത്തായി മൊയ്തു ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.