2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ന്യൂസിലന്‍ഡ് പതറുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തകരുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയില്‍ പതറുന്നു. 15 റണ്‍സുമായി നായകന്‍ കെയ്ന്‍ വില്ല്യംസനും നാലു റണ്‍സുമായി നിക്കോല്ലസുമാണ് ക്രീസില്‍. ഗുപ്റ്റില്‍ (എട്ട്), ലാതം (നാല്), ടെയ്‌ലര്‍ (ഒന്ന്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. ഏഴു വിക്കറ്റ് കൈയിലിരിക്കേ കിവികള്‍ 443 റണ്‍സ് പിറകില്‍.
നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് എട്ടിനു 481 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. നായകന്‍ ഡു പ്ലെസിസ് നേടിയ സെഞ്ച്വറി (102)യാണ് അവര്‍ക്ക് കരുത്തായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.