2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ന്യൂസിലന്‍ഡ്: ആറു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി

ക്രിസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ രണ്ടുമുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി. എന്നാല്‍ മരിച്ചവരെയെല്ലാം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ചിലരെ തിരിച്ചറിയാനുണ്ടെന്ന് പൊലിസ് അറിയിച്ചു. മരിച്ച 50 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 12 പേരുടെ തിരിച്ചറിയല്‍ നടപടികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമെ കൈമാറാന്‍ കഴിഞ്ഞുള്ളൂ.
മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ വൈകിയതില്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു.
ഇക്കാര്യങ്ങള്‍കൂടി പരിഗണിച്ചാണ് നടപടികള്‍ കഴിയുന്നത്ര വേഗത്തിലാക്കിയതെന്ന് പൊലിസ് അറിയിച്ചു. സംഭവം അതീവ വൈകാരികമായതിനാല്‍ ഇരകളുടെ ബന്ധുക്കളുടെ അഭ്യര്‍ഥനകള്‍ മാനിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ മത, സാംസ്‌കാരിക രീതികളെ കുറിച്ച് തങ്ങള്‍ ബോധവാന്‍മാരാണെന്നും ന്യൂസിലന്‍ഡ് പൊലിസ് മേധാവി ക്രിസ് ചാഹില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.