2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം

ബുലവായോ: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് സിംബാബ്‌വെയുടെ തോല്‍വി. രണ്ടാമിന്നിങ്‌സില്‍ 295 റണ്‍സിനാണ് ടീം പുറത്തായത്. ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 576 റണ്‍സ് എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.412 റണ്‍സിന്റെ ലീഡു വഴങ്ങിയ സിംബാബ്‌വെ മൂന്നാം ദിനം തന്നെ തോല്‍വിയുടെ വക്കിലായിരുന്നു.
നാലാം ദിനം അഞ്ചിന് 121 എന്ന നിലയില്‍ ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നതാണ് കണ്ടത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് ചേര്‍ത്ത് ക്രെയ്ഗ് ഇര്‍വിന്‍(50) ബൂള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ സിംബാബ്‌വെ എളുപ്പത്തില്‍ തോല്‍വി വഴങ്ങുമെന്ന് കരുതി. എന്നാല്‍ സീന്‍ വില്യംസ്(119) തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ടീമിനെ മുന്നോട്ടു നയിച്ചു. 148 പന്ത് നേരിട്ട വില്യംസ് 21 ബൗണ്ടറിയടക്കമാണ് സെഞ്ച്വറി നേടിയത്. ഒന്‍പതാമനായി വില്യംസ് സാന്‍ഡ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ സിംബാബ്‌വെ തോല്‍വി ഉറപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News