2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 242

ബര്‍മിങ്ഹാം: മഴകാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്ക നേടിയത് 241 റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്ക സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഹാഷിം അംലയും റാസി വാന്‍ഡര്‍ ഡുസ്സനും അര്‍ധ സെഞ്ച്വറി നേടി. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ഒന്‍പതു റണ്‍സില്‍ നില്‍ക്കേ ക്വിന്റണ്‍ ഡികോക്ക് ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീടെത്തിയ നായകന്‍ ഫാഫ് ഡുപ്ലസിക്കൊപ്പം ഹാഷിം അംലയും ചേര്‍ന്നതോടെ പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിക്കുകയായിരുന്നു. 83 പന്തില്‍ നിന്നും 55 റണ്‍സെടുത്ത ഹാഷിം അംല മിച്ചല്‍ സാന്റനറിന്റെ പന്തിലാണ് പുറത്തായത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.