2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ന്യൂയോര്‍ക്ക് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നു

വാഷിങ്ടണ്‍: യു.എസ് പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ദിനംപ്രതിയുള്ള രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നു. അന്താരാഷ്ട്ര എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണാണ് അവസാനിപ്പിക്കുന്നത്. ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ സംബന്ധിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദമായതിനു പിന്നാലെയാണ് പത്രത്തിന്റെ നീക്കം.
സെമിറ്റിക് വിരുദ്ധ കാര്‍ട്ടൂണാണെന്ന് ആക്ഷേപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്രം മാപ്പ് പറഞ്ഞിരുന്നു. ജൂലൈ ഒന്നു മുതല്‍ പത്രത്തിലെ അന്തരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെയിംസ് ബെന്നറ്റ ്പറഞ്ഞു. ഏപ്രിലിലാണ് വിവാദമായ കാര്‍ട്ടൂണ്‍ പത്രം പ്രസിദ്ധീകരിച്ചത്. ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ നായയുടെ ഗെയ്ഡായി പോകുന്ന നെതന്യാഹുവിന്റെ കാര്‍ട്ടൂണാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇത് ജൂത മതവിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സെമിറ്റിക് വിരുദ്ധമാണെന്നുമായിരുന്നു ആക്ഷേപം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.