2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ന്യൂയോര്‍ക്കില്‍ ട്രെയിന്‍ പാളം തെറ്റി: നിരവധി പേര്‍ക്ക് പരുക്ക്

ന്യുയോര്‍ക്ക്: യു.എസില്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര്‍ക്കു പരുക്ക്. ന്യുയോര്‍ക്കിലെ ന്യൂ ഹെയ്ഡ് പാര്‍ക്കിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട ആരുടേയും നില ഗുരുതരമല്ല.

12 ബോഗികളുള്ള ട്രെയിനില്‍ 600 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. 29 പേരെയാണ് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലിസ് അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഏറ്റവും തിരക്കേറിയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.