2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ന്യൂയോര്‍ക്കില്‍ ഇമാമും സഹായിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ക്വീന്‍സ് തെരുവില്‍ ഇമാമും സഹായിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തെരുവിലൂടെ നടന്നു പോവുകയായിരുന്ന ഇരുവര്‍ക്കും നേരെയെത്തിയ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലിസ് അറിയിച്ചു. 

ഇമാം മൗലാനാ അകോന്‍ജി(55), സഹായി താരഉദ്ദിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പാണ് ഇമാം ബംഗ്ലാദേശില്‍ നിന്നും യു.എസിലെത്തിയത്. സമീപത്തെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

മതത്തിന്റെ പേരിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നുള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

ഓസോണ്‍ പാര്‍ക്കിനു സമീപത്തുകൂടെ തോക്കുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News