2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

‘ന്യൂനപക്ഷ സംരക്ഷണത്തിന് എല്‍.ഡി.എഫ് വിജയിക്കണം’

 

വേങ്ങര: ദലിത്-പിന്നോക്ക-ന്യൂനപക്ഷ സംരക്ഷണത്തിന് എല്‍.ഡി.എഫ് വിജയിക്കണമെന്നു മന്ത്രി എം.എം മണി.
എ.ആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹു ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ബി.ജെ.പിക്കെതിരേ വോട്ടു ചെയ്യാനുള്ള അവസരം പാഴാക്കിയതിനു ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്നും ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന വിശ്വാസത്തിനു തിരിച്ചടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ആര്‍ നഗറില്‍ സാദിഖ് മൗലവിയും കണ്ണമംഗലത്ത് കെ. നഈമും അധ്യക്ഷനായി.
കെ. നാണു എം.എല്‍.എ, ബിനോയ് വിശ്വം, പ്രൊഫ.എ പി.അബ്ദുല്‍ വഹാബ്, ആലീസ് മാത്യു, സ്ഥാനാര്‍ത്ഥി പി.പി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.