2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഒഴിവുകള്‍

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ മുസ്‌ലിം യുവജനതക്കായുള്ള കരുനാഗപ്പളളി, ആലുവ പരിശീലന കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഓപറേറ്റര്‍ തസ്തികയിലേക്കും ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും വയനാട്, പയ്യന്നൂര്‍ പരിശീലന കേന്ദ്രങ്ങളില്‍ ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്കും ഒന്നു വീതം ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ രണ്ടിന് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: കംപ്യൂട്ടര്‍ ഓപറേറ്റര്‍ (എസ്.എസ്.എല്‍.സി, ഡി.സി.എ), ഓഫിസ് അറ്റന്‍ഡന്റ് (ഏഴാം ക്ലാസ് പാസ്).
വയനാട്, പയ്യന്നൂര്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ രാവിലെ 11നും കരുനാഗപ്പളളി, ആലുവ പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ രാവിലെ 11.30നും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം വികാസ് ഭവന്‍ (നാലാംനില) തിരുവനന്തപുരം മുന്‍പാകെ നേരിട്ട് ഹാജരാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.