2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വൈദ്യശാസ്ത്രത്തില്‍ നോബേല്‍ പുരസ്‌കാരം യോഷിനോരി ഒഷുമിക്ക്

വെനീസ്: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വൈദ്യശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ജപ്പാന്‍കാരനായ യോഷിനോരി ഒഷുമിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ശരീരകോശങ്ങളുടെ സ്വയംനാശത്തെ കുറിച്ചുള്ള പഠനമാണ് യോഷിനോരിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിലവില്‍ ടോകിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് യോഷിനോരി.

ശരീരകോശങ്ങള്‍ സ്വയംനശിക്കുന്നതും തദ്സ്ഥാനത്ത് പുതിയ കോശങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ചുമാണ് യോഷിനോരിയുടെ പഠനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News