2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നോബേല്‍ പുരസ്‌കാരത്തുക ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റ്

ബഗോട്ട: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കൊളംബിയന്‍ പ്രസിഡന്റ് പുരസ്‌കാരത്തുക ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് നല്‍കും. 925 ലക്ഷം ഡോളറാണ് സമ്മാനത്തുക. 52 വര്‍ഷമായി സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് റിബലുകളും (ഫാര്‍ക്) തമ്മിലുള്ള സംഘട്ടനങ്ങള്‍ക്ക് അറുതി വരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് കൊളംബിയന്‍ പ്രസിഡന്റായ ഹുവാന്‍ മാനുവല്‍ സാന്റോസിന് പുരസ്‌കാരം ലഭിച്ചിരുന്നത്.

സംഘര്‍ഷത്തിനു അറുതിവരുത്താന്‍ കൊണ്ടുവന്ന സമാധാനക്കരാറിനെ കൊളംബിയന്‍ ജനത ഹിതപരിശോധനയില്‍ തള്ളിയെങ്കില്‍ ആ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു പുരസ്‌കാരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.