2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നോട്ട് 7 ന്റെ പൊട്ടിത്തെറി; ബാറ്ററിയെ പഴിചാരി സാംസങ്

ഫോണ്‍ ബാറ്ററിയുടെ ലൈഫ് കൂട്ടാന്‍ നോക്കിയതാണ് ഗാലക്‌സി നോട്ട് 7 മോഡല്‍ വ്യാപകമായി പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് സാംസങ്

തങ്ങളുടെ ഏറ്റവും പുതിയ മോഡലായിരുന്ന ഗാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം ബാറ്ററികളിലെ പിഴവാണെന്ന് സാംസങ്.

ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനെന്നോണം കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറക്കിയ നോട്ട് 7 വ്യാപകമായി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ വിറ്റഴിച്ച എല്ലാ ഫോണുകളും തിരിച്ചുവിളിച്ചിരുന്നു.

സ്വതന്ത്രമായ അന്വേഷണത്തില്‍ ബാറ്ററിയാണ് പൊട്ടിത്തെറിക്ക് കാരണമെന്നു കണ്ടെത്തിയതായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷണ ചോദിക്കുന്നുവെന്ന് സാംസങ് മൊബൈല്‍ മേധാവി കോ ഡോങ് ജിന്‍ പറഞ്ഞു.

സാധ്യമാവുന്നത്ര ബാറ്ററി കപ്പാസിറ്റി കൂട്ടാനാണ് ശ്രമം. ഞങ്ങളുടെ ആവശ്യം ബാറ്ററി വിതരണക്കാര്‍ നിറവേറ്റാനും ശ്രമിക്കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയും ഡിസൈനുകളും ചേര്‍ന്ന് നല്ല ബാറ്ററികള്‍ നിര്‍മിക്കാനുള്ള ശ്രമം തുടരുകയാണ്- പ്രസ്താവനയില്‍ പറയുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.