2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

നോട്ട് നിരോധനത്തിനെതിരേ ‘കറന്‍സി ആന്ദോളന്‍’ സമരവുമായി പി.സി ജോര്‍ജ്

pc-george

കോട്ടയം: നോട്ട് നിരോധനത്തിനെതിരേ കറന്‍സി ആന്ദോളന്‍ സമരവുമായി പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ ജനങ്ങളെ മോദി അപമാനിച്ചു. ഇതിനെതിരേ കേരളത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകണം. ഇതിന്റെ ഭാഗമായി 17ന് എറണാകുളത്ത് ‘കറന്‍സി ആന്ദോളന്‍’ എന്ന പേരില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം എന്ന സംസ്ഥാനം ഉണ്ടെന്ന് മോദി അറിയണം. അതിനാണ് ട്രെയിന്‍ തടയുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സി പ്രശ്‌നമില്ലെന്നും കേരളത്തില്‍ മാത്രമാണ് സ്ഥിതി ഗുരുതരമെന്നും പി.സി ജോര്‍ജ് പറഞ്ഞു.