2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നോട്ട് നിരോധനം: സര്‍ക്കാര്‍ ജനത്തെ തട്ടിപ്പുകാരാക്കിയെന്ന് അമര്‍ത്യാസെന്‍

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതോടെ നിയമാനുസൃതമായി പണം കൈവശം വച്ച സാധാരണക്കാരായ ജനങ്ങള്‍ക്കു തങ്ങള്‍ സത്യസന്ധരാണെന്നു തെളിയിക്കേണ്ട ബാധ്യതയുണ്ടായതായി വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യസെന്‍. നോട്ട് നിരോധനത്തെതുടര്‍ന്നു പഴയ നോട്ടുകള്‍ കൈവശംവച്ച എല്ലാവരെയും സര്‍ക്കാര്‍ തട്ടിപ്പുകാരാക്കുകുകയാണ്. നോട്ട് പിന്‍വലിക്കുകയെന്ന ആശയവും അത് നടപ്പാക്കിയ രീതിയും എല്ലാം സ്വേച്ഛാധിപത്യ നടപടിയും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരെന്ന സര്‍ക്കാറിന്റെ സ്വഭാവത്തെ വഞ്ചിക്കുന്നതാണെന്നും അമര്‍ത്യാസെന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലരുടെ കൈകളില്‍ കള്ളപ്പണമുണ്ടെന്ന കാരണത്താല്‍ രാജ്യത്തെ എല്ലാ പൗരന്‍മാരോടും നിങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് നിങ്ങള്‍ തന്നെ തെളിയിക്കണമെന്ന് സര്‍ക്കാര്‍ പെട്ടെന്ന് ഒരു ദിവസം ആവശ്യപ്പെടുന്നു. പണം കൈവശമുള്ളവരെല്ലാം അതോടെ കുറ്റക്കാരായി മാറി. തങ്ങള്‍ കള്ളപ്പണക്കാരല്ലെന്നു തെളിയിക്കേണ്ട ബാധ്യത ജനങ്ങളില്‍ വന്നുചേരുകയുംചെയ്തു. ഇത്തരമൊരു ദുരിതത്തിലേക്ക് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരും സ്വന്തം ജനങ്ങളെ തള്ളിവിടാന്‍ പാടില്ലായിരുന്നു. നിരപരാധികളായ കോടിക്കണക്കിന് ജനങ്ങള്‍ അവരുടെ സ്വന്തം പണം കൈയില്‍ക്കിട്ടുന്നതിനായി പ്രയാസപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണ്.
കള്ളപ്പണം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ അടിസ്ഥാനമില്ല. എങ്ങനെയാണ് ഇത് കള്ളപ്പണം ഇല്ലാതാക്കുക. വിദേശത്തെ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിലെ പരാജയമായിട്ടേ ഇതിനെ കാണാന്‍ പറ്റൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.