2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നോട്ട് നിരോധനം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

  • പ്രധാനമന്ത്രി സഭയില്‍
  • ലോക്സഭ 12 മണി വരെ നിർത്തിവെച്ചു

ന്യൂഡല്‍ഹി: നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം. നോട്ട് പ്രശ്‌നത്തില്‍  പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നോട്ട് പ്രതിസന്ധിയിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടർന്ന് 12 മണി വരെ സഭാനടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

 അഗസ്തവെസ്റ്റ്‌ലാന്റ് വിഷയമുയര്‍ത്തി ബി.ജെ.പി കോണ്‍ഗ്രസിനെ പിടിച്ചുലക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ജലവൈദ്യുത പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരെ സഹായിച്ചു എന്ന ആരോപണവും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചര്‍ച്ചകളില്‍ പങ്കെടുത്ത് മറുപടി പറയണമെന്നതായിരുന്നു ശൈത്യകാല സമ്മേളനത്തിന്റെ ആരംഭം മുതല്‍ പ്രതിപക്ഷ ആവശ്യം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും സഭയിലുണ്ടാകുമെന്നും പ്രതിപക്ഷം അനുവദിച്ചാല്‍ സംസാരിക്കുമെന്നും വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.