2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

നോട്ട് നിരോധനം പരാജയമെന്ന് പ്രണബ് സെന്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം പൂര്‍ണ പരാജയമെന്ന് തെളിഞ്ഞതായി പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയുമായ പ്രണബ് സെന്‍. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് വ്യക്തമാക്കിയത്.
നോട്ട് നിരോധനം കൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അക്കാര്യത്തില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇനി കിട്ടാനുള്ള നോട്ടുകളില്‍ 13,000 കോടി രൂപ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാറാനാകാതെ കിടക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.