2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

നോട്ടു നിരോധനം: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിം കോടതി

  • 'ചിലര്‍ക്ക് ഇഷ്ടം പോലെ നോട്ടുകള്‍ കിട്ടുന്നു;
    സാധാരണക്കാരന്‍ നോട്ടിനായി കഷ്ടപ്പെടുന്നു'
  • ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സ്വീകരിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രിം കോടതി. കോടിക്കണക്കിനു രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും ആഴ്ചയില്‍ 24000 രൂപയാണ് പിന്‍വലിക്കാവുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടം പോലെ നോട്ടുകള്‍ കിട്ടുന്നു. സാധാരണക്കാരന്‍ നോട്ടിനായി കഷ്ടപ്പെടുകയാണെന്നും കോടതി പറഞ്ഞു.

സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ക്ക് ഇപ്പോള്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഇപ്പോള്‍ ഇളവ് നല്‍കിയാല്‍ സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയെ ബാധിക്കും. 100 കോടി വരെ ആസ്തിയുള്ള ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിക്ഷേപിക്കാം,

 

സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. ഇവര്‍ക്കു ഡിസംബര്‍ 30 വരെ കാത്തുനില്‍ക്കാനാവില്ലേ?. സഹകരണസ്ഥാപനങ്ങള്‍ക്ക് ഇളവു നല്‍കിയാല്‍ അതു കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിക്ക് എതിരാവില്ലേയെന്നും കോടതി ചോദിച്ചു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.