2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ മഷി പുരട്ടിത്തുടങ്ങി

എസ്ബിഐ ശാഖകള്‍ പ്രവര്‍ത്തന സമയം നീട്ടി; വൈകിട്ട് ആറര വരെ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടിത്തുടങ്ങി. ന്യൂഡല്‍ഹിയില്‍ എസ്ബിഐ അവരുടെ പതിനൊന്നു ബ്രാഞ്ചുകളിലാണ് ആദ്യ ഘട്ടത്തില്‍ മഷി പുരട്ടുന്നത് നടപ്പാക്കിയത്.

വലതു കൈയിലെ ചൂണ്ടുവിരലിലാണ് മഷിപുരട്ടുന്നത്.

ബാങ്കുകള്‍ക്കാവശ്യമായ മഷി രാജ്യമൊട്ടുക്കും എത്തിച്ചു തുടങ്ങിയതായി സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ എല്ലാ ബാങ്കുകളിലും മഷി പുരട്ടുന്നതു നടപ്പാക്കും.

നോട്ടു മാറാനെത്തുന്നവര്‍ അതാത് ബാങ്കില്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ അവരുടെ വിരലില്‍ മഷി പുരട്ടില്ല. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കണമെന്ന വ്യവസ്ഥയും ആര്‍.ബി.ഐ ഒഴിവാക്കി. പകരം തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ബാങ്ക് ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മാത്രം മതിയാകും.

കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഒരേ വ്യക്തികള്‍ പലതവണ നോട്ടുകള്‍ മാറിയെടുക്കുന്നതിന് നിയന്ത്രണം വരുത്തുന്നത് .
ഇതിന്റെയടിസ്ഥാനത്തിലാണ് വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനമെടുത്തത്.

അതേസമയം സ്റ്റേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളുടേയും പ്രവര്‍ത്തന സമയം നീട്ടി. നവംബര്‍ 24 വരെ ശാഖകള്‍ വൈകിട്ട് ആറര വരെ പ്രവര്‍ത്തിക്കുമെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.