2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

നോട്ടുകളില്‍ നിന്ന് മഹാത്മാ എന്ന പേര് നീക്കണം: പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ പേരിനു മുന്‍പിലുള്ള മഹാത്മാ എന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന പൊതു താല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.
തമിഴ്‌നാട് സ്വദേശിയും കൊല്‍ക്കത്തയിലെ ജാധവ്പൂര്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ മുരുഗനാഥന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയാണ് കോടതി തള്ളിയത്.
കോടതിയുടെ വിലപ്പെട്ട സമയം കളയാന്‍ ഇത്തരത്തിലുള്ള ഹരജിയുമായി വരരുതെന്ന മുന്നറിയിപ്പുനല്‍കിയ ഹൈക്കോടതി ഇയാളില്‍ നിന്ന് 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. മഹാത്മാ എന്ന പേര് ചേര്‍ത്തത് ഭരണഘടനയുടെ 14, 18 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.