2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോട്ടയിലും മട്ടന്നൂര്‍ മുന്നില്‍

കണ്ണൂര്‍: ജില്ലയില്‍ ഭൂരിപക്ഷത്തില്‍ മുന്നിലുള്ള മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നോട്ടയും താരമായി. മണ്ഡലത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ഥിയേയും അംഗീകരിക്കാതെ 1420 പേരാണ് നോട്ടയ്ക്കു വോട്ടു ചെയ്തത്. 453 വോട്ടു നേടിയ അഴീക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്. 1042 വോട്ടുമായി പയ്യന്നൂര്‍ രണ്ടാം സ്ഥാനത്തും 867 വോട്ടുമായി തളിപ്പറമ്പ് മൂന്നാം സ്ഥാനത്തുമുണ്ട്. മിക്ക മണ്ഡലങ്ങളിലും വിമതനെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെയും അപരനെയും പിന്നിലാക്കി നോട്ട മുന്നിലെത്തിയിട്ടുണ്ട്. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മുന്‍ നേതാവും കോണ്‍ഗ്രസ് വിമതനുമായ കെ.ജെ ജോസഫിനേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ് ലഭിച്ചത്. പേരാവൂരില്‍ 458 വോട്ട് നോട്ടയ്ക്കു ലഭിച്ചപ്പോള്‍ കേവലം 241 വോട്ടാണ് കെ.ജെ ജോസഫിനു നേടാന്‍ കഴിഞ്ഞത്. കല്യാശ്ശേരി മണ്ഡലത്തില്‍ 620 വോട്ടും ധര്‍മടം മണ്ഡലത്തില്‍ 615 വോട്ടും നോട്ടയ്ക്കു ലഭിച്ചിട്ടുണ്ട്.

———
മട്ടന്നൂര്‍-1420
പയ്യന്നൂര്‍-1042
തളിപ്പറമ്പ്-867
കല്ല്യാശ്ശേരി-620
ധര്‍മടം-615
ഇരിക്കൂര്‍-553
കണ്ണൂര്‍-517
തലശ്ശേരി-514
കൂത്തുപറമ്പ്-501
പേരാവൂര്‍-458
അഴീക്കോട്-453


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.