2018 April 09 Monday
മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സ്‌നേഹത്തിന് കഴിയും, ജീവിതത്തില്‍ നിന്ന് നമ്മെ രക്ഷിച്ചെടുക്കാന്‍
പബ്ലൊ നെരൂദ

നോക്കുകൂലി വിവാദം: തുക തിരികെ നല്‍കി, നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂനിയന്‍

 

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയോട് നോക്കകൂലി വാങ്ങിയ സംഭവത്തില്‍ തുക തിരികെ നല്‍കി ചുമട്ടു തൊഴിലാളി യൂനിയന്‍ ഖേദം പ്രകടിപ്പിച്ചു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ തിരിച്ചു നല്‍കിയതായും സുധീര്‍ കരമന അറിയിച്ചു. സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് സുധീര്‍ കരമന പറഞ്ഞു.

തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യുനിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയും കുറ്റക്കാരായ തൊഴിലാളികളെ സസ്‌പെന്റ് ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.