2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

നോക്കിയ 6.1, 5.1 ഫോണുകള്‍ ഓണ്‍ലൈനില്‍

കൊച്ചി: നോക്കിയ 6.1 പ്ലസ്, 5.1 പ്ലസ് ഫോണുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. മികച്ച രൂപകല്‍പന, നല്ല പെര്‍ഫോര്‍മന്‍സ്, സ്മാര്‍ട്ട് എ.ഐ ഇമേജിങ് ഫീച്ചേഴ്‌സ് തുടങ്ങിയവ പുതിയ ഫോണുകളുടെ പ്രത്യേകതയാണ്. ഫ്‌ളിപ്കാര്‍ട്ട്, നോക്കിയ.കോംഫോണ്‍സ് എന്നിവിടങ്ങില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും.
നോക്കിയ 6.1ഉം 5.1ഉം ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, ഗ്ലോസ് മിഡ്‌നൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്നു വര്‍ണങ്ങളില്‍ ലഭ്യമാണ്. ഇവ രണ്ടും ഓണ്‍ലൈന്‍ പ്രൊഡക്റ്റുകള്‍ ആയതിനാല്‍ നോക്കിയ.കോംഫോണ്‍സ്, ഫ്‌ളിപ്കാര്‍ട്ട് എന്നിവ വഴി മാത്രമാണ് ലഭിക്കുക. 15,999 രൂപയ്ക്ക് നോക്കിയ 6.1 ലഭ്യമായിരിക്കും. സെപ്റ്റംബര്‍ മുതലായിരിക്കും നോക്കിയ 5.1 ലഭ്യമാവുക. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 1,800 രൂപ കാഷ് ബാക്കും ഐ.എന്‍.ആര്‍ 199, 249, 448 പ്ലാനുകളില്‍ 12 മാസത്തേക്ക് 240 ജിബി ഡാറ്റയും ലഭിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.