2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോക്കിയ 5 പ്രീബുക്കിങ് ആരംഭിച്ചു

വിപണി തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ജൂണ്‍ മാസത്തിലാണ് എച്ച്എംഡി ഗ്ലാബല്‍ കമ്പനി നോക്കിയയുടെ മൂന്നു ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ഇറക്കിയത്. ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മൂന്നു സ്മാര്‍ട്ട് ഫോണുകളും പ്രഖ്യാപിച്ചത്.

ജൂണ്‍ 16ന് നോക്കിയ 3 ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും നോക്കിയ ഫോണുകള്‍ വാങ്ങാവുന്നതാണ്. നോക്കിയ 5 പ്രീഓര്‍ഡര്‍ ആരംഭിച്ചു.

12,899 രൂപ നല്‍കി നോക്കിയ 5 ഓഫ്‌ലൈന്‍ മാര്‍ക്കറ്റിലൂടെ വാങ്ങാവുന്നതാണ്.

ജനുവരിയില്‍ ചൈനീസ് വിപണിയില്‍ പുറത്തിറങ്ങിയ നോക്കിയ 6ന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. ആദ്യ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 23 സെക്കന്‍ഡ് കൊണ്ട് എല്ലാ ഫോണുകളും വിറ്റു പോയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.