2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നൈസാം മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ പാത്രങ്ങള്‍ കണ്ടെടുത്തു

 

ഹൈദരാബാദ്: ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിലാണ് ഹൈദരാബാദ് നൈസാം മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ സ്വര്‍ണ പാത്രങ്ങള്‍ കടത്തിയത്. എന്നാല്‍ മോഷ്ടാക്കളെ കുടുക്കിയ പൊലിസിന്റെ നടപടി ഇതിനേക്കാള്‍ നാടകീയവുമായിരുന്നു. മോഷ്ടാക്കളാകട്ടെ മുംബൈയിലെ ഒരു ഹോട്ടലില്‍ ആഡംബര ജീവിതത്തിലായിരുന്നു.
വജ്രം പതിപ്പിച്ച നാല് കിലോ തൂക്കം വരുന്ന സ്വര്‍ണ ചോറ്റുപാത്രം, സ്വര്‍ണ സ്പൂണുകള്‍, പത്മരാഗകല്ലുകളും മരതക കല്ലുകളും പിടിപ്പിച്ച സ്വര്‍ണ കപ്പ്, സോസര്‍ എന്നിവയാണ് ഒരാഴ്ച മുന്‍പ് ഹൈദരാബാദിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയത്.
ഇവ മോഷ്ടിച്ച് മുംബൈയില്‍ പൊങ്ങിയ മോഷ്ടാക്കള്‍ ഒരു ഹോട്ടലില്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. മോഷ്ടാക്കളില്‍ ഒരാളാകട്ടെ ദിവസവും ഭക്ഷണം കഴിച്ചത് സ്വര്‍ണപാത്രത്തിലായിരുന്നുവെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.