2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

നൈനാരുപള്ളി സെന്‍ട്രല്‍ ജമാഅത്ത് ഏഴ് ലക്ഷം നല്‍കി

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി നൈാരുപള്ളി സെന്‍ട്രല്‍ ജമാഅത്തും പ്രാദേശിക മഹലുകളും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി.
ജമാഅത്തിന്റെ നേതൃത്വത്തില്‍ 13 മഹലുകളില്‍ നിന്നാണ് തുക സമാഹരിച്ചത്. ജമാഅത്ത് പ്രസിഡന്‍ഡ് ഹാജി പി. എം അബ്ദുള്‍ സലാം, ജന.സെക്രട്ടറി സി.എം.മുഹമ്മദ് ഫെയ്‌സി, ട്രഷറര്‍ ഹാജി ഷംസുദീന്‍ പി.എ ഇമാം അബ്ദുള്‍ സലാം മൗലവി, നൂറ് മസ്ജിദ് സെക്രട്ടറി ടി.ഇ.നാസറൂദ്ദീന്‍, ജോ.സെക്രട്ടറി നിസാര്‍ കല്ലുങ്കല്‍, റിയാസ് കരിപ്പയില്‍ എന്നിവര്‍ കലക്‌ട്രേറ്റിലെത്തി തുക ജില്ലാകലക്ടര്‍ ഡോ.ബി.എസ്.തിരുമേനിക്ക് കൈമാറി. ഉരുള്‍പൊട്ടലുണ്ടായ എയ്ഞ്ചല്‍ വാലിയിലെ അഞ്ച് വീടുകളില്‍ ഗൃഹോപകരണങ്ങളും ചങ്ങനാശ്ശേരി മേഖലയില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന അഞ്ച് പേര്‍ക്ക് വീടു വെയ്ക്കുന്നതിന് സ്ഥലവും നല്‍കാന്‍ തയ്യാറാണെന്ന് ജമാഅത്ത് ഭാരവാഹികള്‍ കലക്ടറെ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.