2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നൈജീരിയയില്‍ സ്‌ഫോടനം: ഏഴുപേര്‍ മരിച്ചു

അബൂജ: നൈജീരിയയില്‍ രണ്ടിടങ്ങളിലായുണ്ടായ ചാവേറാക്രമണത്തില്‍ ഏഴു പേര്‍ മരിച്ചു. വടക്കു കിഴക്കന്‍ പ്രദേശമായ മെയ്ദുഗിരിയിലാണ് ചാവേറാക്രമണം നടന്നത്. ഒരു വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചുണ്ടായ സംഭവത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ഇതിന് അരമണിക്കൂര്‍ കഴിഞ്ഞാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.