2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

നൈജീരിയയില്‍ വെടിവയ്പ്; 11 മരണം

അബുജ: നൈജീരിയയിലെ പ്ലാറ്റിയൂവില്‍ ഒരു ഗ്രാമത്തിലുണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഭൂമിയുടെ അവകാശത്തെ ചൊല്ലി ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച വൈകിയായിരുന്നു സംഭവം. ഗ്രാമത്തിലെ ഭൂമിയുടെ അവകാശത്തെ ചൊല്ലി കര്‍ഷകര്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒരാള്‍ വെടിവയ്പ് നടത്തുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.