2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

നൈജറില്‍ അഭയാര്‍ഥി ക്യാംപിനു നേരെ ആക്രമണം: 22 സൈനികര്‍ കൊല്ലപ്പെട്ടു

നിയാമി: നൈജറില്‍ സൈന്യത്തിനു നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മാലി അഭയാര്‍ഥി ക്യാംപിലെ സൈനികര്‍ക്ക് നേരെയാണ് ആക്രമണമെന്ന് പ്രധാനമന്ത്രി ബ്രിഗി റാഫിനി പറഞ്ഞു. തലസ്ഥാനമായ നിയാമിയില്‍ നിന്ന് 525 കി.മി വടക്ക് കിഴക്കന്‍ മേഖലയിലെ തഹോവ മേഖലയിലാണ് അഭയര്‍ഥി ക്യാംപ് പ്രവര്‍ത്തിക്കുന്നത്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നും റാഫിനി പറഞ്ഞു. അക്രമികളെ കുറിച്ചുള്ള വിവരങ്ങളൊന്നും സര്‍ക്കാര്‍ പുറുത്തുവിട്ടിട്ടില്ല.
മാലിയില്‍ നിന്ന് 2012 ല്‍ അല്‍ഖാഇദ തീവ്രവാദികളെ ഭയന്ന് പലായനം ചെയ്തവരാണ് നൈജറിലെ ക്യാംപിലുണ്ടായിരുന്നത്. ഇവരെ ലക്ഷ്യംവച്ചാണ് ആക്രമണം. എന്നാല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.  ഫ്രഞ്ച് സൈന്യവും നൈജറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.