2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നേപ്പാളും അഫ്ഗാനും പാകിസ്താനെ മാതൃകയാക്കൂവെന്ന് ചൈന

 

ബെയ്ജിങ്: ഉരുക്ക് സഹോദരനായ പാകിസ്താനെ പോലെ ആകണമെന്ന് അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ആവശ്യപ്പെട്ട് ചൈന. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് നാല് രാജ്യങ്ങളും തമ്മില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പാകിസ്താനെ മാതൃകയാക്കണമെന്ന പരാമര്‍ശം നടത്തിയത്.
കൊവിഡിനെ മറികടക്കുന്നതിനു പുറമെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഉള്‍പ്പെടുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതിനും സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കു കൂടി നീട്ടാനും നാലു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് വാങ് യീ പറഞ്ഞു.
യോഗത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രിയെ കൂടാതെ അഫ്ഗാനിസ്ഥാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി, പാകിസ്താന്‍ വിദേശകാര്യമന്ത്രി, നേപ്പാള്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.