2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നേന്ത്ര വാഴകള്‍ക്ക് പ്രത്യേക തരം രോഗം

 

ഗൂഡല്ലൂര്‍: നേന്ത്ര വാഴകള്‍ക്ക് പ്രത്യേക തരം രോഗം പടര്‍ന്നുപിടിക്കുന്നതുമൂലം കര്‍ഷകര്‍ ആശങ്കയിലായി. ദേവാല മുണ്ടക്കുന്നിലാണ് രോഗം കണ്ടുതുടങ്ങിയിരിക്കുന്നത്. ആനന്ദ്, നടരാജ് തുടങ്ങിയ പത്തോളം കര്‍ഷകരുടെ പത്തായിരം ഏക്കര്‍ നേന്ത്ര വാഴ കൃഷി ഇപ്പോള്‍ നശിച്ച് കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. വാഴ ഇലയുടെ അടി ഭാഗത്ത് കറുത്ത നിറം പ്രത്യക്ഷപ്പെട്ട് ഉണങ്ങി നശിക്കുന്നതാണ് രോഗം. ഇങ്ങനെ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. ഒരു ഏക്കര്‍ കൃഷിക്ക് 4000 രൂപ വില വരുന്ന മരുന്ന് പ്രയോഗിച്ചെങ്കിലും പ്രയോജനമില്ല. ഒരു വാഴക്ക് 200 രൂപ വരെയാണ് ചിലവ് വരുന്നത്. കൃഷിവകുപ്പ് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.