2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

നേതൃത്വ ക്യാംപ് ഇന്ന്

തൃശൂര്‍: കേരള പ്രവാസി ഫെഡറേഷന്റെ സംസ്ഥാന നേതൃത്വക്യാംപ് ഇന്നും നാളെയുമായി തൃശൂര്‍ കോസ്റ്റ് ഫോര്‍ഡ് അയ്യന്തോളില്‍ വെച്ച് നടക്കും. ഇന്ന് രാവിലെ 10 മണിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.എന്‍ ജയദേവന്‍ എംപി അധ്യക്ഷനാകും.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, വനം മന്ത്രി കെ.രാജു, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, കെ.കെ വത്സരാജ്, കെ.രാജന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. 2.30 ന് നോര്‍ക്കയുടെ പ്രവര്‍ത്തനവും പ്രവാസികളും എന്ന വിഷയത്തില്‍ റജീന ക്ലാസെടുക്കും. 4.30 ന് ബാങ്കിന്റെ സേവനം പ്രവാസികള്‍ക്ക് എന്ന വിഷയത്തില്‍ ക്ലാസ് ഉണ്ടാകും. 5.30 ന് സംഘടനാ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ.ഇ ഇസ്മയില്‍ അവതരിപ്പിക്കും. 25 ന് രാവിലെ 9 മണിക്ക് ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അനസ് ക്ലാസെടുക്കും. 11 മണിക്ക് ചെറുകിട വ്യവസായ മേഖലയും പ്രവാസികളും എന്ന വിഷയത്തില്‍ ബി.രമേഷ് ക്ലാസെടുക്കും. ജില്ലാ സെക്രട്ടറി വി.കെ സുലൈമാന്‍ നന്ദി രേഖപ്പെടുത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News