2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം: എം.എ ബേബി

തിരുവന്തപുരം: നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും ശ്രദ്ധിക്കണമെന്ന സി.പിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പി.ജയരാജന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് എം.എ ബേബിയുടെ പ്രതികരണം. പി.ജയരാജന്റെ വിവാദ പ്രസംഗത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം അക്രമണത്തിന് മുന്‍കൈ എടുക്കാറില്ലെന്നും എന്നാല്‍ കടം സ്ഥിരമായി വന്നുകൊണ്ടിരുന്നാല്‍ അത് തിരിച്ചുകൊടുക്കുമെന്നുമാണ് പി.ജയരാജന്‍ നെടുമങ്ങാട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ തന്നെ അക്രമകാരിയും കൊലപാതകിയുമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല . കൊലപാതകകേസില്‍പെട്ട മമ്പറം ദിവാകരനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.