2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നെല്‍വര്‍ഷം ആചരിക്കും

തിരുവനന്തപുരം: നെല്ലുല്‍പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗായി ഈ ഓണം മുതല്‍ അടുത്ത ഓണം വരെയുളള കാലയളവ് കേരളത്തില്‍ നെല്‍ വര്‍ഷമായി ആചരിക്കുന്നതിനുള്ള ഉത്തരവിറങ്ങി.

അടുത്ത വര്‍ഷത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് തന്നെ ഉല്‍പാദിപ്പിച്ച അരി നല്‍കുക എന്ന ലക്ഷ്യത്തോടെ, ഓരോ ജില്ലയിലും നെല്‍കൃഷി മേഖലയില്‍ 100 പ്രവര്‍ത്തനങ്ങള്‍ വീതം തുടങ്ങാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. സ്‌കൂള്‍ ക്ലബ്ബുകള്‍, യുവജന ക്ലബ്ബുകള്‍, സര്‍ക്കാരിത സംഘടനകള്‍, പഞ്ചായത്തുകള്‍, അസോസിയേഷനുകള്‍, വനിതാ ഗ്രൂപ്പുകള്‍, പാടശേഖര സമിതികള്‍, സ്വാശ്രയ സംഘങ്ങള്‍ മുഖേന നെല്‍കൃഷിയിടങ്ങള്‍ പരിരക്ഷിക്കുന്നതിനും വാണിജ്യപരമായും വീടുകളോടനുബന്ധിച്ചും നെല്‍കൃഷി പ്രോത്സാഹിപ്പിച്ച് അധികോല്‍പാദനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.