2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം അട്ടിമറിക്കരുത്: കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

 

കോഴിക്കോട്: 2008ല്‍ കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം അട്ടിമറിക്കരുതെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഉപാധികളില്ലാതെ 60 വയസ് തികഞ്ഞ മുഴുവന്‍ കര്‍ഷക തൊഴിലാളികള്‍ക്കും 3,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബി.കെ.എം.യു ദേശീയ ജനറല്‍ സെക്രട്ടറി നാഗേന്ദ്രനാഥ് ഓജ, ദേശീയ പ്രസിഡന്റ് കെ.ഇ ഇസ്മായില്‍, എ.കെ ചന്ദ്രന്‍, പി.കെ കൃഷ്ണന്‍, കെ.ഇ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.കെ ചന്ദ്രന്‍ (സംസ്ഥാന പ്രസിഡന്റ്), പി.കെ കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.