2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നെല്‍വയലുകള്‍ വിളഞ്ഞു കൊയ്‌തെടുക്കാന്‍ തൊഴിലാളികളില്ല

 

തൃക്കരിപ്പൂര്‍: ജില്ലയിലെ ഏക്കറുകണക്കിനു നെല്‍വയലുകള്‍ കൊയ്യാന്‍ പാകത്തില്‍ വിളഞ്ഞിട്ടും കൊയ്യാന്‍ തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. ഒന്നാംവിള കൊയ്‌തെടുക്കാനുള്ള പാകത്തില്‍ വിളഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ തൊഴിലാളികളെ ലഭിക്കാത്തതും തൊഴിലാളികള്‍ പലയിടങ്ങലിലും തൊഴിലുറപ്പു പദ്ധതിയിലുമായതിനാല്‍ വിള കൊയ്യാനാവാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. തുലാവര്‍ഷം കൂടിയെത്തിയാല്‍ വിളഞ്ഞ നെല്ലുകള്‍ പാടത്തു തന്നെ വീണു മുളക്കുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ജില്ലയില്‍ മാത്രം പതിനായിരക്കണക്കിന് ഏക്കര്‍ പാടത്ത് നെല്‍ കൊയ്‌തെടുക്കാന്‍ പാകത്തിലായിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. നെല്‍ കൃഷിക്കാര്‍ക്കു തൊഴിലാളികളെ ലഭിക്കാതയതോടെ ഇനിയെന്നു വയലില്‍ കൊയ്ത്തു നടക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നേരത്തെ വയലില്‍ കൃഷിയിറക്കാനെത്തിയ തൊഴിലാളികള്‍ തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തികള്‍ക്കു പോയതോടെയാണ് നെല്‍വയലുകള്‍ വഴിയാധാരമായത്. ഇത്തരത്തില്‍ കൊയ്യാന്‍ തൊഴിലാളികളെ കിട്ടാതെ പോകുന്ന അവസ്ഥയില്‍ നെല്‍ കൃഷിയില്‍ അവശേഷിക്കുന്ന കര്‍ഷകരും കൃഷി ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. തൊഴിലുറപ്പ് പദ്ധതി കൃഷി രംഗത്തേക്കും വ്യാപിപ്പിക്കണമെന്ന കര്‍ഷകരുടെ അഭ്യര്‍ത്ഥന അധികൃതര്‍ ഇപ്പോഴും ചെവിക്കൊണ്ടില്ല. പാടത്ത് കൊയ്ത്തു മുതല്‍ വിവിധ മേഖലകളില്‍ കേരളത്തില്‍ തൊഴിലിനു ആളെ കിട്ടാനില്ലെന്നതാണ് അവസ്ഥ. പാടത്ത് നിന്ന് പാകമായ നെല്‍ കതിരുകള്‍ കൊയ്‌തെടുക്കുന്ന കാലയളവിലെങ്കിലും തൊഴിലുറപ്പ് പദ്ധതി നിര്‍ത്തി വെക്കുകയോ അല്ലെങ്കില്‍ കൊയ്ത്ത് തൊഴിലുറപ്പ് പദ്ധതിയുമായോ ബന്ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.