2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

നെല്‍കൃഷിയുടെ പുതിയ പാഠം രചിച്ച് വിദ്യാര്‍ഥികള്‍

മുക്കം: നെല്‍കൃഷിയുടെ പുതിയ പാഠം രചിച്ച് പൂവാറന്‍തോട് ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിത്തു വിതച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂള്‍ കോംപൗണ്ടിലെ നാലു സെന്റ് സ്ഥലം നെല്‍ക്കൃഷിക്കായി പാകപ്പെടുത്തുകയായിരുന്നു.
 ഇതിനായി കൂടരഞ്ഞി കൃഷിഭവന്‍ സൗജന്യമായി മുന്തിയ ഇനം ഉമ വിത്ത് നല്‍കി. പഴയകാല കര്‍ഷക പെണ്ണുട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകവേഷം ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ വിതപ്പാട്ട് പാടിയാണ് വിത്തു വിതക്കല്‍ ചടങ്ങ് നടന്നത്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനും നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുമായി പഠനപ്രവര്‍ത്തനമെന്ന നിലയിലാണ് സ്‌കൂള്‍ മുറ്റത്ത് കൃഷിയിടം ഒരുക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തംഗം സണ്ണി പെരുകിലം തറപ്പില്‍ ഉദ്ഘാടനം ചെയ്തു. കോട്ടയില്‍ മുഹമ്മദ് ഷാഫി  അധ്യക്ഷനായി. നിഷ വാവോലിക്കല്‍, ജിസ്‌ന അഗസ്ത്യന്‍, സി. നൗഷാദ്, രാജ്‌ലാല്‍ തോട്ട്‌വല്‍, ഡെന്നീസ് ചോക്കാട്ട്, ഡെറീഷ്, രജിത ദിലീപ് സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.